രക്ഷാദൗത്യം തുടർന്ന് ഇന്ത്യ; 200 പേർ കൂടി അഫ്ഗാനിൽ നിന്ന് രാജ്യത്തേക്ക്

കാബൂളിൽ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാന സർവീസാകും ഇത്

പൗരന്മാരെ അഫ്ഗാനിസ്താനിൽ നിന്നും  തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് ഇന്ത്യ. ഇന്ന് കാബൂളിൽ നിന്ന്  വ്യോമസേനാ വിമാനം അഫ്ഗാനിൽ കുടുങ്ങിയ 200 പേരുമായി യാത്ര തിരിക്കും. കാബൂളിൽ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാന സർവീസാകും ഇത്. ഇന്ത്യക്കാർക്ക് പുറമെ വിമാനത്തിൽ അഫ്ഗാൻ, നേപ്പാൾ പൗരന്മാരും ഡൽഹിയിലെത്തും. 

മൂന്ന് ദിവസത്തിനിടെ 536 പേരെയാണ് രാജ്യത്ത് എത്തിച്ചത്. അഫ്ഗാനിൽ കുടുങ്ങിയ 78 പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു. സംഘത്തിൽ 25 ഇന്ത്യൻ പൗരന്മാരായിരുന്നു ഉണ്ടായിരുന്നത്. താലിബാനോടും പുതിയ ഭരണകൂടത്തോടും ഉള്ള ഇന്ത്യയുടെ നിലപാടും അഫ്ഗാനിസ്താനിലെ സാഹചര്യവും വിശദീകരിക്കാൻ ഇന്ന് കേന്ദ്രസർക്കാർ സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

ഇന്ത്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ച് താലിബാൻ

Author
Sub-Editor

Sabira Muhammed

No description...

You May Also Like