മന്ത്രി വിഎൻ വാസവന്റെ കാർ അപകടത്തിൽ പെട്ടു
- Posted on January 03, 2022
- News
- By Sabira Muhammed
- 192 Views
കോട്ടയത്ത് പാമ്പാടിയിൽ വെച്ച് ഒരു പിക്ക് അപ്പ് വാനുമായിട്ട് മന്ത്രിയുടെ ഔദ്യോഗിക വാഹനം കൂട്ടിയിടിക്കുകയായിരുന്നു

ഏറ്റുമാനൂർ എംഎൽഎയും സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയുമായ വിഎൻ വാസവന്റെ കാർ അപകടത്തിൽ പെട്ടു.കോട്ടയത്ത് പാമ്പാടിയിൽ വെച്ച് ഒരു പിക്ക് അപ്പ് വാനുമായിട്ട് മന്ത്രിയുടെ ഔദ്യോഗിക വാഹനം കൂട്ടിയിടിക്കുകയായിരുന്നു. ഗൺമാന് നിസാര പരിക്കേറ്റങ്കിലും മന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗൺമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.