പതിവ് തന്ത്രങ്ങളിൽ കാലിടറി മുംബൈ ഇന്ത്യന്‍സ്!
- Posted on April 21, 2021
- Sports
- By Sabira Muhammed
- 374 Views
ഡല്‍ഹിക്കിത് നാലുമത്സരങ്ങളില്‍ നിന്നുള്ള മൂന്നാം വിജയമാണ്.

പതിവ് തന്ത്രങ്ങൾ പയറ്റി ജയിക്കാൻ ഇത്തവണ മുംബൈക്ക് കഴിഞ്ഞില്ല. ഡല്‍ഹി കാപ്പിറ്റല്‍സ് 19ാം ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 137റണ്‍സ് എന്ന കുഞ്ഞന്‍ വിജയലക്ഷ്യം മറികടന്നു. 29 പന്തില്‍ 33 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും 42 പന്തില്‍ 45 റണ്‍സെടുത്ത ശിഖര്‍ധവാനുമാണ് ഡല്‍ഹിയുടെ വിജയശില്പികൾ.
നാല് ഓവറില്‍ 24 റണ്‍സ് വിട്ടു നല്കി നാലു വിക്കറ്റ് വീഴ്ത്തിയ മുംബൈ ലെഗ് സ്പിന്നര്‍ അമിത് മിശ്രയുടെ പന്തുകള്‍ക്ക് മുന്നില്‍ മുംബൈയുടെ മുന്‍നിരക്ക് കീഴടങ്ങേണ്ടി വന്നു. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈ ടോപ് സ്കോറര്‍. ക്വിന്റണ്‍ ഡികോക്കിനെ (2) മാര്‍കസ് സ്റ്റോയിണിസ് മൂന്നാം ഓവറില്‍ പുറത്താക്കിയത് മുതലാണ് മുംബൈയുടെ വീഴ്ച തുടങ്ങിയത്.രണ്ട് വിക്കറ്റില്‍ 58 റണ്‍സുമായ് രോഹിതും സൂര്യകുമാര്‍ യാദവും നടത്തിയ ചെറുത്തു നില്പായിരുന്നു ചാമ്പ്യൻ നിരയിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ആര്. അശ്വിനെയും കഗിസോ റബാദയെയും സിക്സറും ബൗണ്ടറിയും പറത്തി ഇന്നിങ്സ് കെട്ടിപ്പടുത്ത രോഹിത് ശര്‍മ അമിത് മിശ്ര എറിഞ്ഞ ഒമ്ബതാം ഓവറില്‍ സ്മിത്തിന് പിടികൊടുത്താണ് മടങ്ങിയത്. സീസണില്‍ നാലുമത്സരങ്ങള്‍ പിന്നിട്ടിട്ടും മുംബൈ ബാറ്റിങ് നിരക്ക് ഇതുവരെയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനായിട്ടില്ല.