പുതിന ഇലക്ക് പിന്നിൽ ഒരു കഥയുണ്ട്, കൂടെ പുതിന കൊണ്ടൊരു കേക്കും
- Posted on March 22, 2021
- Kitchen
- By Sabira Muhammed
- 556 Views
പ്ലൂട്ടോയെ സ്നേഹിക്കുന്നത് ദൗർഭാഗ്യമാണെന്ന് വിശ്വസിച്ചിരുന്ന ഗ്രീക്കുകാർക്കിടയിൽ പ്ലൂട്ടോയെ അങ്ങേയറ്റം സ്നേഹിക്കുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു.

പ്ലൂട്ടോയെ സ്നേഹിക്കുന്നത് ദൗർഭാഗ്യമാണെന്ന് വിശ്വസിച്ചിരുന്ന ഗ്രീക്കുകാർക്കിടയിൽ പ്ലൂട്ടോയെ അങ്ങേയറ്റം സ്നേഹിക്കുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവളുടെ പ്രണയത്തോട് ഗ്രീക്കുകാർ ദയ കാണിച്ചതെ ഇല്ല .ഈ അവിശ്വാസത്തോട് അവൾ പ്രതികരിച്ചത് സ്വയം ഒരു താഴ്ന്ന ചെടിയായി മാറിയായിരുന്നു.
എന്നാൽ പ്ലൂട്ടോക്ക് അവളോട് വളരെ സഹതാപം തോന്നി. അവൾക്ക് കൂടുതൽ സുഗന്ധവും ഔഷധ മൂല്യങ്ങളും നല്കി അവളുടെ ദുരവസ്ഥയിൽ നിന്നും പ്ലൂട്ടോ മോചിപ്പിച്ചു എന്നാണ് ഗ്രീക്കുകാർ വിശ്വസിച്ചു പോന്നിരുന്ന കഥ . അതാണ് മിന്തേ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പുതിന.
നമ്മുടെ നാട്ടിൽ വളരെ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് പുതിന. നമ്മൾ തുളസിക്കു നൽകുന്ന അതേ പ്രാധാന്യം തന്നെയാണു അറേബ്യൻ നാടുകളിൽ പുതിനക്കു നൽകുന്നത്. ബിരിയാണിയിലും മറ്റും നമ്മൾ പുതിന ഇല ഇടാറുണ്ട്. എന്നാൽ ഇതുവരെ നമ്മളാരും തന്നെ പുതിന ഇലകൊണ്ട് കേക്കുണ്ടാക്കി നോകീട്ടില്ല . പുതിയിന ഇലകൊണ്ട് എങ്ങനെ ഒരു കേക്കുണ്ടാക്കാം എന്ന് നോക്കാം.