മുല്ലപ്പെരിയാർ അണക്കെട്ട്; തമിഴ്നാട് തയ്യാറാക്കിയ റൂൾകർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു
- Posted on October 28, 2021
- News
- By Sabira Muhammed
- 183 Views
വെള്ളം ഒഴുകി വരുന്ന സ്ഥലത്തെ തടസങ്ങൾ നീക്കി 883 കുടുംബങ്ങളെ ആർഡിഒയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ

നാളെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് പെരിയാർ തീരവാസികളെ മാറ്റി താമസിപ്പിക്കും. സർക്കാർ എല്ലാതരത്തിലും സജ്ജമാണെന്നും വള്ളക്കടവ് മുതൽ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയെന്നും റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു. വെള്ളം ഒഴുകി വരുന്ന സ്ഥലത്തെ തടസങ്ങൾ നീക്കി 883 കുടുംബങ്ങളെ ആർഡിഒയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയറിൽ ജില്ലാ ഭരണകൂടം അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി ഉയർന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തതിനാലാണ് ജലനിരപ്പ് ഉയർന്നത്. അണക്കെട്ടിൽ സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തമിഴ്നാട് തയ്യാറാക്കിയ റൂൾകർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.
മേൽനോട്ട സമിതി കേരളത്തിന്റെ ആശങ്കകൾ കണക്കിലെടുത്തില്ലെന്നും നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ടാണ് ശാശ്വത പരിഹാരമെന്നും കേരളം കോടതിയെ അറിയിച്ചു. 142 അടിയായി ജലനിരപ്പ് ഉയർത്തുന്നത് അഗീകരിക്കാനാകില്ലെന്നാണ് കേരളത്തിന്റെ നിലപാട്.
കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം മേൽനോട്ട സമിതി വിളിച്ച യോഗത്തിൽ കേരളം ആശങ്കകൾ അറിയിച്ചിരുന്നു. ജലനിരപ്പ് 137 അടിയാക്കി കുറക്കുക എന്ന കേരളത്തിന്റെ ആവശ്യത്തോട് മേൽനോട്ട സമിതി അനുകൂല നിലപാടായിരുന്നു സ്വീകരിച്ചതെങ്കിലും സുപ്രീംകോടതിയിൽ എത്തിയപ്പോൾ വിപരീത നിലപാടാണ് മേൽനോട്ട സമിതി പ്രകടിപ്പിച്ചത്. ഇതിനെ എതിർത്ത കേരളത്തോട് സുപ്രീം കോടതി ഇന്ന് നിലപാട് അറിയിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
മുല്ലപ്പെരിയാർ വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്ന് സുപ്രീംകോടതി