റെജിന കസാന്‍ഡ്രയുടെ 'ശൂര്‍പ്പണഗൈ';ട്രൈലെർ പുറത്തുവിട്ട് അണിയറപ്രവർത്തകർ
- Posted on September 15, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 243 Views
ചിത്രത്തില്‍ ആര്‍ക്കിയോളജിസ്റ്റിന്‍റെ റോളിലാണ് റെജിന എത്തുന്നത്
റെജിന കസാന്‍ഡ്ര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലും പ്രദര്‍ശനത്തിനെത്തുന്നു. 'ശൂര്‍പ്പണഗൈ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. കാര്‍ത്തിക് രാജു ആണ് ചിത്രത്തിന്റെ സംവിധാനം. ഏറെ കൗതുകമുണര്‍ത്തുന്ന ചിത്രത്തിന്‍റെ ട്രൈലെർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ചിത്രത്തില്‍ ആര്‍ക്കിയോളജിസ്റ്റിന്‍റെ റോളിലാണ് റെജിന എത്തുന്നത്. ജോലിയുടെ ഭാഗമായി നിഗൂഢതയുണര്‍ത്തുന്ന എന്തോ ഒന്ന് ആര്‍ക്കിയോളജിസ്റ്റ് ആയ നായികയുടെ പക്കല്‍ എത്തുകയാണ് പിന്നീട് ഉണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ആപ്പിള്‍ ട്രീ സ്റ്റുഡിയോസിന്‍റെ ബാനറില്‍ രാജ് ശേഖര്‍ വര്‍മ്മയാണ് നിര്‍മ്മാണം. ജയപ്രകാശ്, മന്‍സൂര്‍ അലി ഖാന്‍, അക്ഷര ഗൗഡ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാമായണത്തിലെ രാവണ സഹോദരിയുടെ പേരാണ് ചിത്രത്തിന്.