അതൃപ്തിയോടെ രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ പ്രതിപക്ഷം

സ്ഥലജല വിഭ്രാന്തിയാണോ സർക്കാരിന് എന്ന്  സംശയമുണ്ടെന്നും  പ്രതിപക്ഷ നേതാവ്

അതൃപ്തിയോടെ  രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ പ്രതിപക്ഷം.  പ്രതീക്ഷയുണ്ടായിരുന്ന  മൂന്ന് കാര്യങ്ങളെ കുറിച്ച് നയപ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ബജറ്റിലെ കാര്യങ്ങൾ നയപ്രഖ്യാപനത്തിലും നയപ്രഖ്യാപനത്തിലെ കാര്യങ്ങൾ ബജറ്റിലുമായി വരുന്നതാണ് കണ്ടത്. സ്ഥലജല വിഭ്രാന്തിയാണോ സർക്കാരിന് എന്ന്  സംശയമുണ്ടെന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു. മഹാമാരിയുടെ പശ്ചാലത്തിൽ ഒരു പുതിയ ആരോഗ്യ നയം കേരളത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. രണ്ടാം തരംഗത്തിന് മുന്നോടിയായി ആവശ്യമായ മുൻകരുതലും നടപടികളും എടുക്കാൻ കഴിഞ്ഞില്ല. മൂന്നാം തരംഗം വരുമ്പോളേക്കും സംസ്ഥാനത്ത് ഒരു പ്രത്യേക ആരോഗ്യ നയം വേണമായിരുന്നു. അതില്ലാതെ പോയത് ദൗർഭാഗ്യമാണ്. 

രണ്ട്, കഴിഞ്ഞ വർഷത്തേതിന് സമാനമായ രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം കോവിഡ് രണ്ടാം തരംഗത്തിൽ സുഖകരമാകില്ല. വിദ്യാഭ്യാസ വിഷയത്തിൽ എന്താണ് ഇനി ചെയ്യേണ്ടത് എന്ന് ഒരു ബദൽ സംവിധാനം സർക്കാരിൽ നിന്ന് നയപ്രഖ്യാപനത്തിൽ പ്രതീക്ഷിരുന്നു. അതുണ്ടായില്ല. മൂന്ന്, വരും ദിവസങ്ങളിൽ കാലവർഷമെത്തുകയാണ്. കൊവിഡും മഴയും സൃഷ്ടിക്കുന്ന വിപത്തുകളെ നേരിടാൻ സർക്കാർ ഒരു പുതിയ ദുരന്ത നിവാരണ നയം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചു. അതുമുണ്ടായില്ല.ക്ഷേമ പെൻഷനുകൾ കൃത്യമായി കൊടുക്കുന്നുണ്ടെന്ന് ഒരു വശത്ത് പറയുകയും മറുവശത്ത് വൈകിയുള്ള പെൻഷൻ തുക 15,000 കോടി കൊടുത്ത് അത് നികത്തുകയും ചെയ്യുകയാണ് ഇത് രണ്ടും എങ്ങനെ ചേർന്ന് പോകുന്നു എന്ന് മനസിലാകുന്നില്ല. ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്ന കാര്യത്തിൽ വൈരുദ്ധ്യം ഉണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു. 

കോവിഡ് ആശങ്ക കുറയുന്നു

Author
Sub-Editor

Sabira Muhammed

No description...

You May Also Like