ബെൽ ബോട്ടം, റിലീസ് തീയതി ഓഗസ്റ്റ് 19 ലേക്ക് നീട്ടി

റോ ഏജന്റായി അക്ഷയ് അഭിനയിക്കുമ്പോൾ, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷമാണ് ലാറ ദത്ത അവതരിപ്പിക്കുന്നത്

അക്ഷയ് കുമാർ തന്റെ വരാനിരിക്കുന്ന ബെൽ ബോട്ടം സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു.  സ്പൈ ത്രില്ലർ ജൂലൈ 27 ന് പകരം ഓഗസ്റ്റ് 19 ന് റിലീസ് ചെയ്യും. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ബെൽ ബോട്ടം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 27ന് റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രമാണ് ഇപ്പോൾ ഓഗസ്റ്റ് 19ലേക്ക് നീട്ടിയത്. പുതിയ മോഷൻ പോസ്റ്ററിനൊപ്പമാണ് അക്ഷയ് സോഷ്യൽ മീഡിയയിൽ പ്രഖ്യാപനം നടത്തിയത്.

80 കളിൽ ഒരുക്കിയ ഒരു സ്പൈ ത്രില്ലറാണ് ബെൽ ബോട്ടം, അന്ന് ഇന്ത്യയെ പിടിച്ചുകുലുക്കിയ വിമാനം റാഞ്ചലുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.  അക്ഷയ് റോ ഏജന്റായി അഭിനയിക്കുമ്പോൾ, അക്കാലത്ത് അധികാരത്തിലിരുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷമാണ് ലാറ ദത്ത അവതരിപ്പിക്കുന്നത്.  വാണി കപൂർ ചിത്രത്തിൽ ഖിലാഡി കുമാറിന്റെ ഭാര്യയായാണെത്തുന്നത്.

ദുൽക്കർ സൽമാൻ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി

Author
Citizen journalist

Ghulshan k

No description...

You May Also Like