ഇറ്റ്‌ഫോക്ക് : ജനുവരി 18 മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിക്കും.

  • Posted on January 15, 2023
  • News
  • By Fazna
  • 20 Views

 കേരള സംഗീത നാടക അക്കാദമി  സംഘടിപ്പിക്കുന്ന 13ാമത് എഡിഷന്‍ അന്താരാഷ്ട്ര നാടകോത്സവത്തിലെ(ഇറ്റ്‌ഫോക്ക്) നാടകം കാണാനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ജനുവരി 18 മുതല്‍ ആരംഭിക്കും

കേരള സംഗീത നാടക അക്കാദമി  സംഘടിപ്പിക്കുന്ന 13ാമത് എഡിഷന്‍ അന്താരാഷ്ട്ര നാടകോത്സവത്തിലെ (ഇറ്റ്‌ഫോക്ക്) നാടകം കാണാനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ജനുവരി 18 മുതല്‍ ആരംഭിക്കും. https://theatrefestivalkerala.com  എന്ന വെബ്‌സൈറ്റ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. നാടകം കാണാനുള്ള ഷോ ടിക്കറ്റ് നിരക്ക് 60 രൂപയാണ്. ഫെബ്രുവരി അഞ്ച് മുതല്‍ 14 വരെയുള്ള പത്ത് ദിവസങ്ങളിലെയും നാടകങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം  വെബ്‌സൈറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഒരാള്‍ക്ക് ഒരു ഷോയുടെ പരാമാവധി രണ്ട് ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു.തിയേറ്ററില്‍ ആകെയുള്ള സീറ്റിങ് കാപ്പാസിറ്റിയുടെ 50 ശതമാനം ടിക്കറ്റ് മാത്രമേ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കു.അക്കാദമിയുടെ നിബന്ധനയക്ക് വിധേയമായി ഓണ്‍ലൈന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ടായിക്കും.നാടകം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് അക്കാദമി കൗണ്ടറില്‍ നിന്നും ടിക്കറ്റുകള്‍ ഓഫ്‌ലൈനായി വാങ്ങാനുള്ള സൗകര്യവും ഒരുക്കി

യിട്ടുണ്ട് . നാടകം ആരംഭിക്കുന്നതിന് 15 മിനുട്ട് മുന്‍പ് ഓഫ്‌ലൈന്‍ ടിക്കറ്റുകളുടെ വിതരണം അവസാനിപ്പിക്കുമെന്ന് അക്കാദമി  സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു.


Author
Citizen Journalist

Fazna

No description...

You May Also Like