മലയാളം സർവൈവൽ ത്രില്ലർ "18 ഹവേഴ്സ്" ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ 18 മണിക്കൂർ നടക്കുന്ന ഒരു അതിജീവന ത്രില്ലറാണ് ഇത്

തൃശൂർ പൂരത്തിന് ശേഷം സംവിധായകൻ രാജേഷ് നായർ 18 ഹവേഴ്സ് എന്ന ത്രില്ലറുമായി തിരികെയെത്തുന്നു,  മനോരമ മാക്‌സിൽ ചിത്രം ഓഗസ്റ്റിൽ പ്രദർശനത്തിനെത്തും. 2015 ൽ പുറത്തിറങ്ങിയ രാജേഷിന്റെ സാൾട്ട് മാംഗോ ട്രീ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയ തിരക്കഥാകൃത്ത് വിനോദ് & വിനോദ് എന്നിവരോടൊപ്പം രാജേഷ് വീണ്ടും ഒന്നിക്കുകയാണ് 18 ഹവേഴ്സിലൂടെ. 

രാജേഷ് നായർ, സലീൽ ശങ്കർ നിർമാണത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി എം രാജ്‌കുമാറാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ദീപു ജോർജും സ്റ്റണ്ട് ആർ മുകേഷുംമാണ് ചെയ്തിരിക്കുന്നത്.

"ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ 18 മണിക്കൂർ നടക്കുന്ന ഒരു അതിജീവന ത്രില്ലറാണ് ഇത്, ” എന്ന് വിനോദ് ജയകുമാർ പറഞ്ഞു.  “ഇത് ഒരു തട്ടിക്കൊണ്ടുപോകൽ സംഭവത്തെ ചുറ്റിപ്പറ്റിയാണ്. അതുകൊണ്ട് തന്നെ ഇതിൽ ചില തീവ്രമായ സ്റ്റണ്ടുകളും ഉൾപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം ചിത്രികരണങ്ങളും രാത്രിയിലായിരുന്നു അത് ഞങ്ങൾക്ക് ഒരു വെല്ലുവിളി തന്നെ ആയിരുന്നു.”

മുൻ മിസ് കേരള ഇന്ദു തമ്പി, ശ്യാമപ്രസാദ്, വിജയ് ബാബു, സുധീർ കരമനാമ എന്നിവർ പ്രധാന കഥാപാത്ര നിരയിലുണ്ട്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.  സംഗീതസംവിധായകനായ രതീഷ് വേഗയുമായി രാജേഷ് ഒരിക്കൽ ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന `മേരി ആവാസ് സുനോ´ചിത്രീകരണം പൂർത്തിയായി

Author
Citizen journalist

Ghulshan k

No description...

You May Also Like