സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 214 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,897 ആയി.

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 798 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 100 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,367 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,61,195 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,54,264 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,86,600 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,62,691 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,909 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1676 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഷീൽഡ് സ്വീകരിച്ചവർക്ക് 10 ദിവസം ക്വാറന്റീൻ നിർബന്ധം

Author
Sub-Editor

Sabira Muhammed

No description...

You May Also Like