കോവിഡ് വാക്സീന്‍; 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ നൽകി തുടങ്ങും
- Posted on December 27, 2021
- News
- By Sabira Muhammed
- 278 Views
രണ്ടു വാക്സീൻ സ്വീകരിച്ച് 9 മാസം കഴിഞ്ഞവർക്ക് മുൻകരുതൽ വാക്സീൻ സ്വീകരിക്കാം

മുൻകരുതൽ ഡോസായി വ്യത്യസ്ത വാക്സീൻ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടെന്ന് കേന്ദ്ര സർക്കാർ. ഇപ്പോൾ എടുത്ത വാക്സീൻ തന്നെ നല്കാമെന്നും ബൂസ്റ്റർ ഡോസല്ല നൽകുന്നതെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു. രണ്ടു വാക്സീൻ സ്വീകരിച്ച് 9 മാസം കഴിഞ്ഞവർക്ക് മുൻകരുതൽ വാക്സീൻ സ്വീകരിക്കാം. ഇത് വ്യത്യസ്ത വാക്സീൻ വേണോയെന്ന് പിന്നീട് തീരുമാനിക്കും.
വടക്കൻ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കൗമാരക്കാർക്ക് കൊവാക്സീൻ ഉടൻ നൽകിത്തുടങ്ങും. കൗമാരക്കാരിലെ വാക്സീനേഷന് പ്രത്യേക തയ്യാറെടുപ്പുകൾ ആവശ്യമില്ലെന്നും നിലവിലെ രീതിയിൽ തന്നെ കുത്തിവയ്പ്പ് നടത്താമെന്നും സർക്കാരിന്റെ കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവൻ ഡോ എൻകെ അറോറ പറഞ്ഞു.
വാക്സീനേഷൻ രണ്ട് ഡോസ് നാലാഴ്ച്ച ഇടവേളയിൽ നൽകുന്ന രീതിയിലായിരിക്കും. ജനുവരി മൂന്ന് മുതൽ രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് വാക്സീന്‍ നൽകി തുടങ്ങും. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന 60 വയസിന് മുകളിലുള്ളവര്‍ക്ക് ഡോക്ടർമാരുടെ നിർദേശത്തോടെ ബൂസ്റ്റർ ഡോസ് നൽകും.