താപ്സിയുടെ 'രശ്മി റോക്കറ്റ്'; റിലീസ് ഒക്ടോബർ 15ന്
- Posted on September 29, 2021
- Cinemanews
- By JAIMOL KURIAKOSE
- 312 Views
ചിത്രത്തിൽ രശ്മി എന്ന കായികതാരമായാണ് താപ്സി എത്തുന്നത്

താപ്സി പന്നു നായികയാകുന്ന 'രശ്മി റോക്കറ്റ്' സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെ ഒക്ടോബർ 15ന് റിലീസ് ചെയ്യും. നന്ദ പെരിയസാമിയുടെ യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം. ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മി എന്ന കായികതാരമായി താപ്സി എത്തുന്നു.
റോണി സ്ക്രൂവാലയുടെ ആർഎസ്വിപിയും മാംഗോ പീപ്പിൾ മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രിയാൻഷു പൈൻയുള്ളി, അഭിഷേക് ബാനർജി, ശ്വേത ത്രിപാഠി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഗ്രാമപ്രദേശത്തു നിന്നുളള കുട്ടി കായികലോകത്ത് തന്റേതായ ഇടം നേടിയെടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.