ജിഎസ്ടി വക ഇരുട്ടടി : 143 ഇനങ്ങളുടെ നിരക്ക് കുത്തനെ കൂടും

നിത്യോപയോ​ഗ സാധനങ്ങൾ ഉൾപ്പടെയുള്ളവയുടെ നികുതിനിരക്ക് വർദ്ധിപ്പിക്കാനാണ് നീക്കം,  ഇതിൽ 92 ശതമാനം ഇനങ്ങളുടെയും ജിഎസ്ടി നിരക്ക് 18ൽ നിന്ന് 28ശതമാനമായി ഉയരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.143 ഇനങ്ങളുടെ നികുതിനിരക്ക് കുത്തനെ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി ജിഎസ്ടി കൗൺസിൽ.  പല സാധനങ്ങളുടെയും നികുതിനിരക്ക് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള മാസങ്ങളിൽ കുറച്ചിരുന്നു. മുൻപ് 2017ലും 2018ലുമാണ് ഇവയിൽ പലതിന്റെയും ജിഎസ്ടി നിരക്ക് കുറച്ചത്.


32 ഇഞ്ചിൽ താഴെയുള്ള ടിവി, ചോക്കലേറ്റ്, വാൽനട്ട്, സെറാമിക് സിങ്ക്, വാഷ് ബേസിൻ, കൂളിങ് ഗ്ലാസ്, കണ്ണട ഫ്രെയിം, വസ്ത്രം, പട്ടം, പവർബാങ്ക്, ച്യൂയിങ് ഗം, ഹാൻഡ്ബാഗ്, വാച്ച്, സ്യൂട്ട്കേസ് , ലെതർ കൊണ്ടുള്ള ആക്സസറീസ്, നോൺ ആൽക്കഹോളിക് പാനീയങ്ങൾ എന്നിവയെല്ലാം 28 ശതമാനം ജിഎസ്ടി നിരക്കിലേക്ക് ഉയരുന്നവയിൽ ഉൾപ്പെടും. 

ചോക്കലേറ്റ്, കോഫി എക്സ്ട്രാക്റ്റ് , പ്ലൈവുഡ്, വാഷ്ബേസിൻ, ജനലുകൾ, ഇലക്ട്രിക് സ്വിച്ച്, സോക്കറ്റ്, ബാഗുകൾ, വാച്ച്, ലെതർ ഉൽപ്പന്നങ്ങൾ, റേസർ, പെർഫ്യൂം, ലോഷൻ, കൊക്കോപൗഡർ തുടങ്ങിയവയ്ക്ക് നിലവിൽ 18 ശതമാനമാണ് നികുതി നിരക്ക്. ഇവയെല്ലാം 28 ശതമാനമാവും. മരത്തിന്റെ മേശകൾ, അടുക്കള ഉപകരണങ്ങൾ എന്നിവയുടെ നികുതി 12ൽ നിന്ന് 18 ശതമാനമാക്കിയേക്കും. ഇവ വർദ്ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ശർക്കരയ്ക്കും പപ്പടത്തിനും 5 ശതമാനം ജിഎസ്ടി നിരക്ക് ഏർപ്പെടുത്തിയേക്കും. ഇന്ധനവില വർദ്ധനവും വിലക്കയറ്റവും കൊണ്ട് നട്ടംതിരിയുന്ന ജനങ്ങളെ വീണ്ടും പിഴിയാനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം  രം​ഗത്തെത്തിയിട്ടുണ്ട് 

ചരിത്രത്തിലാദ്യമായി ഇരുനൂറിലെത്തി ചെറുനാരങ്ങ വില

Author
ChiefEditor

enmalayalam

No description...

You May Also Like