ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങളുമായി കര്‍ണാടക;കര്‍ഫ്യൂ 14 ദിവസത്തേക്ക് നീട്ടി

നാളെ മുതൽ ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങളോട് കൂടിയ കര്‍ഫ്യൂലേക്ക് സംസ്ഥാനം കടക്കുമെന്നാണ് സർക്കാരിന്റെ അറിയിപ്പുകൾ സൂചിപ്പിക്കുന്നത്.

രൂക്ഷമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനമൊട്ടാകെ 14 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. നാളെ രാത്രി ഒമ്പത് മുതല്‍ 14 ദിവസത്തേക്കാണ് കര്‍ഫ്യൂ നിലവിലുണ്ടാകുക എന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. രാവിലെ ആറു മുതല്‍ പത്തു മണി വരെ അവശ്യസേവനങ്ങള്‍ക്ക് അനുമതിയുണ്ടാവും. നിര്‍മാണം, ഉത്പാദനം, കൃഷി എന്നീ മേഖലകള്‍ക്ക് നിയന്ത്രണമില്ലെങ്കിലും  കടകള്‍ക്ക് പത്തുമണി വരെ മാത്രമെ പ്രവർത്തന അനുമതിയുള്ളു.

സംസ്ഥാനത്ത് വാരാന്ത്യങ്ങളില്‍ സമ്പുർണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനോടൊപ്പം കഴിഞ്ഞ ബുധനാഴ്ച മുതല്‍ മേയ് നാലുവരെ രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ ആറുവരെ രാത്രി കാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു. നാളെ മുതൽ ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങളോട് കൂടിയ കര്‍ഫ്യൂലേക്ക് സംസ്ഥാനം കടക്കുമെന്നാണ് സർക്കാരിന്റെ അറിയിപ്പുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി ശബ്ദമുയർത്തി; സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like