അജയ് ദേവ്ഗൺ നായകനാകുന്ന "ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ" ഓഗസ്റ്റ് 13 ന് റിലീസിനെത്തും

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാർ ആക്ഷൻ സിനിമയായ ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യയിലൂടെ  ചരിത്രത്തെ പുനർസൃഷ്ടിക്കുകയാണ് അജയ് ദേവ്ഗൺ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാർ ആക്ഷൻ സിനിമയായ ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യയിലൂടെ  ചരിത്രത്തെ പുനർസൃഷ്ടിക്കുകയാണ് അജയ് ദേവ്ഗൺ. സഞ്ജയ് ദത്ത്, സോനാക്ഷി സിൻഹ, അമ്മി വിർക്ക്, നോറ ഫത്തേഹി, ശരദ് കേൽക്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ഭുജ് വിമാനത്താവളത്തിന്റെ ചുമതല വഹിച്ചിരുന്ന നിർഭയ ഐ‌എ‌എഫ് സ്ക്വാഡ്രൻ വിജയ് കാർണിക്കിന്റെ യാത്രയും, രാജ്യത്തെ സംരക്ഷിക്കുന്നതിനായി മാധാപറിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള 300 സ്ത്രീകളുടെ സഹായത്തോടെ ഒരു മുഴുവൻ വ്യോമസേനാ എയർബേസ് പുനർനിർമിച്ചതുമാണ് ഈ ചിത്രത്തിലൂടെ അജയ് ദേവ്ഗൺ പ്രേക്ഷകർക്കു മുന്നിൽ കൊണ്ടുവരുന്നത്. ഒപ്പം സേനയുടെ ദൗത്യം പൂർത്തീകരിക്കുന്നതിനായി ഭുജിലെ ധീരരായ നിരവധി ആളുകളെ യുദ്ധത്തിലേക്ക് ഒരുമിച്ച് കൊണ്ടുവരുന്നതുമാണ് ചിത്രം പ്രേക്ഷകാർക്ക് നൽകുന്നത്.

ആക്ഷൻ സീക്വൻസുകൾ, ഹൃദയസ്പർശിയായ വികാരങ്ങൾ, രാജ്യസ്നേഹം എന്നിവ ഉൾപ്പെടുന്ന ഗംഭീരമായ ട്രെയിലർ ജൂലൈ 12ന് പുറത്തിറക്കിയിരുന്നു. ടി-സീരീസ്, അജയ് ദേവ്ഗൺ ഫിലിംസ് അവതരിപ്പിച്ച ഭുജ്: പ്രൈഡ് ഓഫ് ഇന്ത്യ സെലക്ട് മീഡിയ ഹോൾഡിംഗ്സ് എൽ‌എൽ‌പിയുടെ ബാനറിൽ ഭൂഷൺ കുമാർ, കുമാർ മങ്ങാട്ട് പതക്, ജിന്നി ഖാനുജ, വാജിർ സിംഗ്, ബണ്ണി സംഘവി എന്നിവരാണ് നിർമ്മിക്കുന്നത്.  അഭിഷേക് ദുധയ്യ, രാമൻ കുമാർ, റിതേഷ് ഷാ, പൂജ ഭവോറിയ എന്നിവരാണ് ചിത്രം രചിച്ചിരിക്കുന്നത്. അഭിഷേക് ദുധയ്യ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 13 ന് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയിൽ റിലീസ് ചെയ്യും.

ഓണം റിലീസ് ; `കുരുതി´ആമസോൺ പ്രൈമിൽ

Author
Citizen journalist

Ghulshan k

No description...

You May Also Like