ഉത്രാട ദിന കുടി 124 കോടി രൂപ
- Posted on September 17, 2024
- News
- By Varsha Giri
- 259 Views

ഓണക്കാലത്തെ 'കുടി'യില്‍ പതിവ് മുടക്കാതെ മലയാളി. ഉത്രാട ദിനത്തില്‍ മാത്രം 124 കോടി രൂപയുടെ മദ്യം വിറ്റതായാണ് കണക്ക്. കൊല്ലം ആശ്രാമത്താണ് ഏറ്റവുമധികം മദ്യ വില്‍പ്പന നടന്നത്. കരുനാഗപ്പള്ളി രണ്ടാമതും തിരുവനന്തപുരം പവര്‍ ഹൗസുമാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളില്‍. കഴിഞ്ഞ തവണത്തെക്കാള്‍ നാലുകോടി രൂപയുടെ അധിക വരുമാനമാണ് ഇക്കുറി ഉണ്ടായത്. അതേസമയം, ഓണം സീസണിലെ വില്‍പനയില്‍ 14 കോടി രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്.