1200 രൂപയ്ക്ക് വാങ്ങിയ വിദേശ മദ്യം കുടിച്ചപ്പോൾ കട്ടൻ ചായ
- Posted on April 18, 2022
- News
- By NAYANA VINEETH
- 53 Views
വ്യാഴാഴ്ചയാണ് സംഭവം നടന്നത്

വിദേശ വദ്യ വില്പനശാലയ്ക്ക് മുന്നിൽ വരിനിന്ന വയോധികന് മദ്യത്തിനു പകരം കട്ടൻ ചായ നൽകി കബളിപ്പിച്ചു എന്ന് പരാതി.
ആലപ്പുഴ കൃഷ്ണപുരത്തെ കാപ്പിൽ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആറ്റിങ്ങൽ സ്വദേശിയാണ് കബളിപ്പിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം.
രാത്രി ഏഴ് മണിയോടെ വരി നിൽക്കുന്നയാളുടെ അടുക്കലെത്തി ഒരാൾ മദ്യം നൽകാമെന്ന് പറഞ്ഞ് 1200 രൂപ വാങ്ങി. മൂന്ന് കുപ്പിയാണ് പകരം നൽകിയത്.
പണി സ്ഥലത്തോട് ചേർന്ന താമസസ്ഥലത്തെത്തി കുപ്പികൾ പൊട്ടിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെട്ടു എന്ന് വയോധികനു മനസ്സിലായത്.