12 വരെ ഓണ്‍ലൈന്‍ അധ്യയനം;ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ 14 മുതൽ ആരംഭിക്കുന്നു

സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ ഇന്നുമുതല്‍ വൈകിട്ട്‌ വരെ ക്ലാസുകള്‍ നടക്കും

10, 11, 12 ക്ലാസുകള്‍ മുഴുവന്‍ സമയ ടൈം ടേബിളിലേക്ക്‌ മാറുന്നതോടെയാണ്‌ ക്ലാസുകള്‍ പഴയപടിയിലേക്ക്‌ തിരികെ എത്തുന്നത്‌. പൊതുപരീക്ഷ കണക്കിലെടുത്താണ്‌ രാവിലെ മുതല്‍ വൈകിട്ട്‌ വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുകയെന്നു മന്ത്രി ശിവന്‍കുട്ടി അറിയിച്ചു. 

പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക, റിവിഷന്‍ പൂര്‍ത്തിയാക്കുക, കഴിയുന്നത്ര പ്രാക്‌ടിക്കലുകള്‍ നല്‍കുക, മോഡല്‍ പരീക്ഷയ്‌ക്ക്‌ കുട്ടികളെ തയാറാക്കുക എന്നിവ ലക്ഷ്യമിട്ടാണ്‌ ക്ലാസുകളുടെ പ്രവര്‍ത്തനസമയം വൈകിട്ടു വരെയായി ക്രമീകരിക്കുന്നത്‌. 

14 മുതലാണ്‌ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത്‌. 12 വരെ ഓണ്‍ലൈന്‍ അധ്യയനം തുടരും. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളുടെ പ്രവര്‍ത്തനത്തിന്‌ പ്രത്യേക മാര്‍ഗരേഖ ഇന്നു പുറത്തിറക്കും. ക്ലാസുകളുടെ ക്രമീകരണം, പരീക്ഷ, ഓണ്‍ലൈന്‍ പഠനം എന്നിവ എത്രയും മെച്ചമായി നടത്തണമെന്നാണ്‌ സര്‍ക്കാര്‍ നിര്‍ദേശം. കര്‍ശന കോവിഡ്‌ മാനദണ്ഡം പാലിച്ചാവും സ്‌കൂളുകളുടെ പ്രവര്‍ത്തനം എന്ന്‌ ഉറപ്പു വരുത്താന്‍ ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

സ്വപ്നയുടെ വെളിപ്പെടുത്തൽ: സർക്കാരിന്റെ മൗനം കുറ്റസമ്മതം

Author
Journalist

Dency Dominic

No description...

You May Also Like