വോഡാഫോൺ ഐഡിയ റീചാർജ് പ്ലാനുകൾക്ക് ഇനിയും വില കൂട്ടിയേക്കും
- Posted on January 25, 2022
- News
- By NAYANA VINEETH
- 41 Views
കമ്പനിയുടെ നഷ്ടം നികത്താൻ ആണ് പുതിയ പ്ലാനുകൾ

കനത്ത നഷ്ടത്തിലുള്ള വിഐ ഇനിയും റീചാർജ് പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിക്കുമെന്നാണ് സൂചനകൾ. നവംബറിൽ കമ്പനി നടപ്പിൽ വരുത്തിയ താരിഫ് നിരക്ക് വർധനയോടുള്ള വിപണിയുടെ പ്രതികരണത്തെ ആശ്രയിച്ചായിരിക്കും ഇതിൽ തീരുമാനം ഉണ്ടാവുക എന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
ഏകദേശം ഒരു മാസത്തെ സേവനത്തിനായി കമ്പനി നിശ്ചയിച്ച 99 രൂപ മിനിമ നിരക്ക് എന്നത് 4ജി സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് അധികം വില കൂടിയതായി അനുഭവപ്പെടില്ല എന്നാണ് വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ തക്കർ ഏർണിങ്സ് കോളിനിടെ പറഞ്ഞത്. 2022-ൽ മറ്റൊരു വിലവർദ്ധന ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും ഒരു ഘട്ടത്തിൽ വില വർദ്ധന സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നവംബറിൽ വില വർധിപ്പിക്കുന്നിന് മുമ്പ് രണ്ട് വർഷത്തോളം കമ്പനി നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. ഇത്തരം കാലതാമസം ഇനി ഉണ്ടാകില്ലെന്നാണ് വിഐ അധികൃതർ നൽകുന്ന സൂചനകൾ.