നീറ്റ് പി ജി പരീക്ഷ ഓഗസ്റ്റ് 11 ന്
- Posted on July 05, 2024
- News
- By Arpana S Prasad
- 146 Views
നിലവിലെ പരീക്ഷ ക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാൻ കാരണമെന്നാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് വിശദീകരിച്ചത്
നീറ്റ് പി ജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് പരീക്ഷ. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) അറിയിച്ചു.
വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നിലവിലെ പരീക്ഷ ക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാൻ കാരണമെന്നാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് വിശദീകരിച്ചത്.
സ്വന്തംലേഖിക