1000 കോടി പ്രൊജക്റ്റുമായി ടി സീരീസും റിലയൻസ് എന്റർടൈൻമെന്റും ഒന്നിക്കുന്നു
- Posted on September 14, 2021
- Cinemanews
- By Ghulshan k
- 174 Views
ഭൂഷൺ കുമാറിന്റെ ടി-സീരീസും റിലയൻസ് എന്റർടൈൻമെന്റും നൂറിലധികം സിനിമകൾക്കായി മ്യൂസിക് മാർക്കറ്റിംഗ് രംഗത്ത് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്

ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ടിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് ഇന്ത്യൻ സിനിമ. ടി-സീരീസും റിലയൻസ് എന്റർടൈൻമെന്റും ഒരുമിച്ച് വിവിധ ബജറ്റുകളിലുള്ള 10-ലധികം ബിഗ് ബഡ്ജറ്റ് ടെന്റ്‌പോളുകളും, ഇടത്തരം ചെറുകിട ബജറ്റ് ഉള്ളടക്ക സമ്പന്നമായ സിനിമകളും നിർമിക്കാൻ തീരുമാനം ആയിരിക്കുകയാണ്.
ഏകദേശം 1000 കോടി രൂപ മുതൽമുടക്കിൽ രണ്ട് പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളെ ഒന്നിപ്പിക്കുന്ന ഈ ഭീമമായ സഹകരണം വ്യത്യസ്ത വിഭാഗങ്ങൾ, പ്രൊഡക്ഷൻ സ്കെയിലുകൾ, പ്രതിഭകൾ, സംഗീതം എന്നിവയുൾപ്പെടെയുള്ള സിനിമകൾ കൊണ്ടുവരും. ഭൂഷൺ കുമാറിന്റെ ടി-സീരീസും റിലയൻസ് എന്റർടൈൻമെന്റും നൂറിലധികം സിനിമകൾക്കായി മ്യൂസിക് മാർക്കറ്റിംഗ് രംഗത്ത് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
ഇപ്പോൾ ആദ്യമായി, രണ്ട് സ്റ്റുഡിയോകളും ഒന്നിലധികം സിനിമകൾ നിർമ്മിക്കുന്നതിനും കൂടാതെ രണ്ട് സംഘടനകൾ തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ മികച്ച തുടക്കത്തിനായാണ് കൈകോർതിരിക്കുന്നത്.
തമിഴ് ആക്ഷൻ ത്രില്ലറുകളുടെ ഹിന്ദി റീമേക്ക്, ജീവചരിത്ര സിനിമകൾ, ചാരസംഭവങ്ങളെ ആസ്പദമാക്കിയുള്ള ത്രില്ലറുകൾ, റൊമാന്റിക് ഡ്രാമ, യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമകൾ തുടങ്ങിയ വിഭാഗത്തിൽപെട്ട ചിത്രങ്ങൾ നിർമ്മിക്കാനാണ് തീരുമാനമായിട്ടുള്ളത്.