കൊവിഷീൽഡ് സ്വീകരിച്ചവർക്ക് 10 ദിവസം ക്വാറന്റീൻ നിർബന്ധം; ബ്രിട്ടനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

സമാന വാക്സീൻ നയം ഇന്ത്യയും സ്വീകരിക്കും എന്ന് മുന്നറിയിപ്പ് നൽകികൊണ്ട് രേഖാമൂലം കേന്ദ്ര സർക്കാർ ബ്രിട്ടനെ പ്രതിഷേധം അറിയിക്കുകയായിരുന്നു

കൊവിഷീൽഡ് വാക്സീൻ അഗീകരിക്കാത്തതിൽ ബ്രിട്ടനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യയിൽ ഉത്പാദിപ്പിച്ച കൊവിഷീൽഡ് സ്വീകരിച്ചവർക്കും ബ്രിട്ടൻ ക്വാറന്റീൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. സമാന വാക്സീൻ നയം ഇന്ത്യയും സ്വീകരിക്കും എന്ന് മുന്നറിയിപ്പ് നൽകികൊണ്ട് രേഖാമൂലം കേന്ദ്ര സർക്കാർ ബ്രിട്ടനെ പ്രതിഷേധം അറിയിക്കുകയായിരുന്നു.

യുകെയിലെത്തിയാൽ കൊവിഷീൽഡിന്റെയോ കൊവാക്സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവർക്കും 10 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. ഈ നിയന്ത്രണം അടുത്ത വർഷം വരെയെങ്കിലും തുടരും. സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത് ബ്രിട്ടണിലെ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സീനാണ്. എന്നിട്ടും ഇന്ത്യൻ വാക്സീൻ അംഗീകരിക്കാത്തത് വംശീയതയാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. 

ഈ  നിയമം ആസ്ട്രസെനക്കയുടെ വാക്സീൻ വിതരണം ചെയ്യുന്ന ഓസ്ട്രേലിയ, ബഹെറിൻ, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ബാധകമല്ല. യുകെയുടെ ഈ തീരുമാനം ഇന്ത്യക്കാരായ വിദ്യാർത്ഥികളും ബിസിനസുകാരുമുൾപ്പടെ നിരവധിപേർ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാൻ കാത്തിരിക്കുന്ന സാഹചര്യത്തിൽ വെല്ലുവിളിയാകുകയാണ്.

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്താൽ ബിരുദം നഷ്ട്ടമാകും

Author
Sub-Editor

Sabira Muhammed

No description...

You May Also Like