ടോക്യോ ഒളിംപിക്‌സ് മുന്നൊരുക്കങ്ങള്‍ക്ക് 10 കോടി പ്രഖ്യാപിച്ച് ബിസിസിഐ
- Posted on June 21, 2021
- Sports
- By Sabira Muhammed
- 304 Views
ബിസിസിഐ അപക്‌സ് കൗണ്‍സിലിലാണ് കായികമന്ത്രാലയത്തിന്‍റെ അഭ്യര്‍ഥന പരിഗണിച്ചുള്ള തീരുമാനം.

ടോക്യോ ഒളിംപിക്‌സ് മുന്നൊരുക്കങ്ങള്‍ക്കായി ഇന്ത്യൻ ടീമിന് 10 കോടി രൂപ ബിസിസിഐ നൽകും. ഇന്നലെ ചേർന്ന ബിസിസിഐ അപക്‌സ് കൗണ്‍സിലിലാണ് കായികമന്ത്രാലയത്തിന്‍റെ അഭ്യര്‍ഥന പരിഗണിച്ചുള്ള തീരുമാനം. ബിസിസിഐ ടോക്യോയില്‍ മത്സരിക്കുന്ന എല്ലാ അത്‌ലറ്റുകള്‍ക്കും ആശംസകള്‍ അറിയിച്ചു.
അതേസമയം, ഇന്ത്യന്‍ വനിതാ ടീമിന് ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ യോഗ്യത നേടാനായില്ല. ദീപിക കുമാരി, അങ്കിതാ ഭകത്, കൊമാളിത ബാരി എന്നിവര്‍ അടങ്ങുന്ന ടീം ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയക്കെതിരെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
എന്നാൽ, വ്യക്തിഗത ഇനത്തിലും മിക്‌സഡ് ഇനത്തിലും ദീപിക കുമാരി യോഗ്യത നേടി. പുരുഷ വിഭാഗത്തിൽ അതാനു ദാസ്, തരുൺദീപ് റായി, പ്രവീൺ ജാദവ് എന്നിവരടങ്ങിയ ടീം നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു.