ഓക്‌സിജന്‍ ബോട്ടില്‍ ഇല്ലാതെ എവറസ്റ്റ്‌ 10 തവണ കീഴടക്കി റെക്കോര്‍ഡിട്ട ആങ് റിത ഷെര്‍പ അന്തരിച്ചു...

ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി ഓക്സിജൻ ബോട്ടിൽ ഉപയോഗിക്കാതെ 10 തവണ കീഴടക്കിയ നേപ്പാളി പർവതാരോഹകൻ അന്തരിച്ചു. ആങ് റിത ഷെർപ എന്ന 72 കാരനാണ് താൻ സൃഷ്ടിച്ച ലോകറെക്കോർഡുകളുടെ മായാത്ത മുദ്ര ബാക്കിയാക്കി കടന്നുപോയത്. കാഠ്മണ്ഡുവിൽ വെച്ച് കരൾ, മസ്തിഷ്ക രോഗങ്ങളെ തുടർന്ന് തിങ്കളാഴ്ചയാണ് ആങ് റിത ഷെർപ മരണത്തിന് കീഴടങ്ങിയത്.

1983 മുതൽ 1996 വരെയുള്ള കാലത്ത് 10 തവണയോളം ഇദ്ദേഹം പർവതാരോഹകർ സാധാരണ ഉപയോഗിക്കാറുള്ള ഓക്സിജൻ ബോട്ടിൽ ഉപയോഗിക്കാതെ തന്നെ എവറസ്റ്റ് കൊടുമുടി കയറിയത്. 2017ൽ ഇദ്ദേഹത്തെ തേടി ഗിന്നസ് ലോക റെക്കോർഡുമെത്തി. ആങ് റിത ഷെർപ സ്ഥാപിച്ച ലോക റെക്കോർഡിന് ഇന്നും ഇളക്കമില്ലാതെ തുടരുന്നു.

1983 ലാണ് ഇദ്ദേഹം ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കുന്നത്. 1987 ലെ മഞ്ഞുകാലത്തും ഓക്സിൻ ബോട്ടിൽ ഉപയോഗിക്കാതെ എവറസ്റ്റിന്റെ 8.848 മീറ്റർ ഉയരവും കീഴടക്കി ലോകത്തെ അത്ഭുതപ്പെടുത്തി. ഇതോടെ ആറ് റിത ഷെർപയ്ക്ക് ഒരു വിളിപ്പേരും കിട്ടി 'ഹിമപ്പുലി.

ഹിമാലയത്തിലെ ആവാസവ്യവസ്ഥയെയും പരിതസ്ഥിതികളെയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു ഇദ്ദേഹം. ആങ് റിത ഷെർപയുടെ നിര്യാണത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Author
Resource Manager

Jiya Jude

No description...

You May Also Like