ഭക്ഷണം മരുന്ന് -- ഭാഗം 1

""ഭക്ഷണം നിങ്ങളുടെ മരുന്നും... മരുന്ന് നിങ്ങളുടെ ഭക്ഷണവുമായിരിക്കട്ടെ""

ഈ പ്രശസ്തമായ വാക്കുകൾ വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് എന്ന്‌ എല്ലാ ചികിത്സാശാസ്ത്രങ്ങളും ഒരേപോലെ അംഗീകരിച്ചിട്ടുള്ള ഹിപ്പോക്രാറ്റസ് എന്ന മഹാവൈദ്യന്റേതാണ്. വൈദ്യശാസ്ത്ര മേഖലയിൽ ഒരുപാട് സംഭാവനകൾ നൽകിയിട്ടുള്ള ഗ്രീക്ക് വൈദ്യനാണ് 400BC കാലയളവിൽ.

അദ്ദേഹം ഒരു വൈദ്യൻ എങ്ങനെ ആയിരിക്കണമെന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് പ്രതിജ്ഞാബന്ധരായി ഓരോ വൈദ്യവിദ്യാർത്ഥിയും "പ്രതിജ്ഞ " എടുത്ത് പുറത്തിറങ്ങുന്നത്. ഇതാണ് മെഡിക്കൽ എത്തിക്‌സ്  എന്നറിയപ്പെടുന്നത്. 

" ഭക്ഷണം നിങ്ങളുടെ മരുന്നും...മരുന്ന് നിങ്ങളുടെ ഭക്ഷണവുമായിരിക്കട്ടെ "

എന്ന ഒരു ആശയം ആദ്യമായി മനുഷ്യരാശിക്ക് നൽകിയത് ഇദ്ദേഹമാണ്  എന്നതാണ്  അലോപ്പതി ശാസ്ത്രം പറയുന്നതെങ്കിലും  അതിനും എത്രയോ മുൻപ് വളരെ ശാസ്ത്രീയമായി തന്നെ ആയുർവേദ ശാസ്ത്രം ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വേണ്ടതിലധികം അറിവുകൾ പകർന്നുവെച്ചിരിക്കുന്നു.

ആഹാരത്തിൽ നിന്നാണ് ശരീരം രൂപം കൊള്ളുന്നതെന്നു ആയുർവേദ ശാസ്ത്രം. അല്ല കോശവിഭജനം കൊണ്ടാണെന്ന് അത്യന്താധുനിക അലോപ്പതി. അവിടം തുടങ്ങി നമുക്കൊന്ന് പരിശോധിക്കാം. നമ്മുടെ ആരോഗ്യം നിലനിർത്താനുള്ള കാര്യങ്ങളാണ് എന്നും എനിക്ക് നിങ്ങളുമായി പങ്കു വെക്കാനുള്ള വിഷയങ്ങൾ. 

നിങ്ങളെ ഞാൻ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നത് എനിക്കും ഞാൻ അടങ്ങിയ ഈ വൈദ്യസമൂഹത്തിനും എത്രമാത്രം അറിവുകൾ ഉണ്ടെന്നതിലേക്കു നിങ്ങളെ എത്തിക്കാനേ അല്ല. പകരം നിങ്ങളെ അറിവുള്ളവരാക്കാനാണ്.നിങ്ങൾ മാറി മാറി പല വൈദ്യം പരീക്ഷിച്ചു നോക്കി ആരോഗ്യം എന്നത് കിട്ടാക്കനി ആവാതെ ഇരിക്കണമെങ്കിൽ നമ്മുടെ ആരോഗ്യ ധാരണകൾ പൊളിച്ചെഴുതണം 

അത് ആയുർവേദമെന്ന ആരോഗ്യശാസ്ത്രം പഠിച്ചതുകൊണ്ടാണ് ഇത്ര ആത്മവിശ്വാസത്തോടെ എനിക്ക്‌  പറയാൻ കഴിയുന്നത്. കാരണം അത് നടപ്പാക്കിയപ്പോൾ 100% ഫലം ആണ്. നിങ്ങൾക്ക് വിശ്വസിക്കാം, എന്നും തുടരാം.... 

ആഹാരത്തിൽ നിന്നാണ് ശരീരം രൂപം കൊള്ളുന്നത് എന്ന്‌ പറഞ്ഞുവല്ലോ. ആഹാരത്തിന്റെ സവിശേഷതകൾ ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെയും സ്വഭാവം നിർണ്ണയിക്കുന്നു. നല്ല ആഹാരശീലങ്ങൾ  ഒരു നല്ല വ്യക്തിയെയും മറിച്ചുള്ളവ ആതുരനായ ഒരു വ്യക്തിയെയും സൃഷ്ടിക്കുന്നു. ക്രമീകൃതമായ  ആഹാരചര്യയിലൂടെ  ശരീരം ബലമുള്ളതും  രോഗപ്രതിരോധശേഷിയുള്ളതും ദീർഘായുസ്സുള്ളതും ആരോഗ്യമുള്ളതുമാക്കി മാറ്റാൻ കഴിയും.. അതിന് ആഹാരം,കാലം,ദേശം,ഹിതം, മിതം,അവസ്ഥ  എന്നീ അനുസൃതമായി  കഴിക്കണം. 

ഒരസുഖം മാറാൻ കിട്ടാവുന്ന മരുന്നുകൾ മുഴുവൻ കഴിച്ചാലും ഒരു രോഗം മാറണമെന്നില്ല ഒപ്പം ശീലിക്കാൻ പാടില്ലാത്ത ആഹാരം തുടർന്നാൽ.എന്നാൽ ശീലിക്കേണ്ടവയെ തുടർന്നുകൊണ്ടുപോരുകയും, വേണ്ടാത്തവയെ ഒഴിവാക്കുകയും ചെയ്താൽ പല രോഗങ്ങളുടെ അവസ്ഥയിലും മാറ്റം വരുത്താം. ചിലപ്പോൾ ചിലവ മാറുക തന്നെ ചെയ്തേക്കാം.

ആഹാരത്തിൽ നിന്നാണ് ശരീരമുണ്ടാകുന്നതെങ്കിലും ആഹാരം ശരീരമല്ല. ശരീരത്തിനുള്ളിൽ ആഹാരം ഉണ്ടെങ്കിൽ പോലും പുറത്തുനിന്നും നാം കൊടുക്കുന്ന  ഒരു വസ്തുവാണ്  ആഹാരം. ആഹാരത്തിനു ജീവനൊന്നുമില്ല എന്നാണ് നമ്മുടെ സാധാരണ ചിന്ത അല്ലേ??  എന്നാൽ ജീവനുള്ള നമ്മുടെ ഉള്ളിൽ എത്തി ജീവൻ നിലനിർത്താൻ സഹായിക്കുന്നു ആഹാരമെങ്കിൽ വളരെ വിശേഷപ്പെട്ടതും സൂക്ഷ്മമായതുമായ  പ്രാണോർജ്ജം (ദി  സബ്‌റ്റിൽ  ലൈഫ്  ഫോഴ്‌സ്  എനർജി) അതിൽ ഏതോ രൂപത്തിൽ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമല്ലേ? 

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like