സൂര്യ ഒടുവിൽ ആ സന്തോഷ വാർത്ത പുറത്ത് വിട്ടു

"അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർത്ഥ്യമാക്കി തന്നു. ഞാൻ ആദ്യമായി കഥയെഴുതി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ആദ്യ പോസ്റ്റാണിത് ഇത്.  എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു"

പുതിയ  സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്ന സൂര്യ മേനോൻ.  സൂര്യ തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് സിനിമയുടെ ചിത്രീകരണം ചിങ്ങത്തിൽ തുടങ്ങും. ബിഗ് ബോസ് ചിത്രീകരണത്തിനിടയിലും സൂര്യ തന്റെ  സിനിമയുടെ വിശേഷങ്ങൾ മറ്റു മത്സരാർത്ഥികളുമായി പങ്കുവെക്കാറുണ്ടായിരുന്നു. 

"അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർത്ഥ്യമാക്കി തന്നു. ഞാൻ ആദ്യമായി കഥയെഴുതി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ആദ്യ പോസ്റ്റാണിത് ഇത്.  എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു"  എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ആരാധകാരുമായി  സൂര്യ പങ്കുവെച്ചത്. 

സിനിമ സീരിയൽ രംഗത്തും മോഡലിങ്ങിലും ഷോകളിൽ അവതാരികയുമെല്ലാം ടെലിവിഷൻ രംഗത്ത്  സജീവമാണ് സൂര്യ. എന്നാൽ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് സൂര്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്.

മലയാളം സർവൈവൽ ത്രില്ലർ "18 ഹവേഴ്സ്" ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

Author
Citizen journalist

Vijina PM

No description...

You May Also Like