രാജസ്ഥാനെ തകർത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ്!

എട്ടു പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയാണ് ചെന്നൈ സ്‌കോര്‍ 188-ല്‍ എത്തിച്ചത്.

ഐപിഎൽ പതിനാലാം സീസണിൽ ഇന്നലെ നടന്ന  മത്സരത്തില്‍ 45 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയം സ്വന്തമാക്കി.  ചെന്നൈയുടെ 189 റണ്‍സ് എന്ന വിജയ റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് പക്ഷെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടാനെ  കഴിഞ്ഞതുള്ളു. ഒന്നിന് പിറകെ ഒന്നായി ബാറ്റിങ്ങില്‍ തകർന്ന രാജസ്ഥാന്റെ താരനിരയിൽ ജോസ് ബട്ട്‌ലര്‍ മാത്രമാണ് 49 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 35 പന്തുകളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സും ആയിരുന്നു ബട്ട്ലറുടെ ഇന്നിം​ഗ്സ്. ദുബെയുടെയും ബട്ട്‌ലറുടെയും വിക്കറ്റ് 12-ാം ഓവറില്‍ താഴെ വീണതോടെയാണ് കളി ചെന്നൈ അനുകൂലമാക്കിയത്. 17 പന്തില്‍ നിന്ന് ജയദേവ് ഉനദ്കട്ട് 24 റണ്‍സും 15 പന്തില്‍ നിന്ന് രാഹുല്‍ തെവാത്തിയ 20 റണ്‍സുമെടുത്തപ്പോൾ മോയിന്‍ അലി ചെന്നൈക്കായി  മൂന്നു വിക്കറ്റ് വീഴ്ത്തി. ഇതോടൊപ്പം ജഡേജയും സാം കറനും രണ്ടു വിക്കറ്റെടുത്തു. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. 25-ല്‍  സ്‌കോര്‍ നില്‍ക്കേ ആദ്യ വിക്കറ്റ് ചെന്നൈക്ക് നഷ്ടമായി. 17 പന്തില്‍ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 33 ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ധോനിക്ക് 17 പന്തില്‍ നിന്ന് 18 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. എട്ടു പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയാണ് ചെന്നൈ സ്‌കോര്‍ 188-ല്‍ എത്തിച്ചത്.

ആഘോഷങ്ങളില്ലാതെ തൃ​ശൂര്‍ പൂരം നടത്താൻ തീരുമാനം!

Author
Sub-Editor

Sabira Muhammed

No description...

You May Also Like