ദിലീപിനേയും ആന്റണി പെരുമ്പാവൂരിനേയും വിലക്കാൻ സാധ്യത; കടുത്ത നിലപാടുമായി ഫിയോക്ക്

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കപ്പെടുമ്പോഴും സിനിമകള്‍ വ്യാപകമായി ഒടിടിയിലെത്തുന്നതിലാണ് തിയറ്റര്‍ ഉടമകളുടെ അതൃപ്തി. 


ടന്‍ ദിലീപിനേയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനേയും തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ ഭാരവാഹിത്വത്തില്‍ നിന്ന് നിന്ന് പുറത്താക്കാന്‍ നീക്കം.

സംഘടനയുടെ ആജീവനാന്ത ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികള്‍ നീക്കം ചെയ്യണമെന്നാണ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ദിലീപ് സംഘടനയുടെ ആജീവനാന്ത ചെയര്‍മാനാണ്. ആന്റണി പെരുമ്പാവൂരാണ് ആജീവനാന്ത വൈസ് ചെയര്‍മാന്‍.

ഇരുവരേയും പുറത്ത് ചാടിക്കുന്ന വിഷയത്തിലടക്കമുള്ള അന്തിമ തീരുമാനങ്ങള്‍ ഈ മാസം 31ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ കൈക്കൊള്ളും.

തുടര്‍ച്ചയായി ഒടിടി റിലീസ് ചെയ്യുന്നവരെ നിയന്ത്രിക്കാനും തീയറ്റര്‍ ഉടമകള്‍ നീക്കം നടത്തുന്നുണ്ട്. തുടര്‍ച്ചയായി ഒടിടി റിലീസ് ചെയ്യുന്നവരെ ഭാരവാഹികളാക്കരുതെന്നാണ് പൊതുവികാരം.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കപ്പെടുമ്പോഴും സിനിമകള്‍ വ്യാപകമായി ഒടിടിയിലെത്തുന്നതിലാണ് തിയറ്റര്‍ ഉടമകളുടെ അതൃപ്തി. 

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒടിടിയിലെത്തിയേക്കുമെന്ന സൂചനയെത്തുടര്‍ന്ന് സംഘടനയിലെ അംഗങ്ങളും ആന്റണി പെരുമ്പാവൂരും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.

ഈ വിഷയത്തിലടക്കമുള്ള അതൃപ്തി അംഗങ്ങള്‍ ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും

Author
Sub-Editor

NAYANA VINEETH

No description...

You May Also Like