'കിംഗ് ഓഫ് കൊത്ത'യെ കുറിച്ച് സംവിധായകൻ അഭിലാഷ് ജോഷി

ദുല്‍ഖര്‍ തന്നെയായിരുന്നു നായകനായി എന്റെ മനസിലുണ്ടായിരുന്നത്

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'.  ചിത്രത്തിൽ ദുൽഖറാണ് നായകനായി എത്തുന്നത്. ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ നടന്ന ചിത്രത്തിന്റെ അനൗൺസ്മെന്റിന് പിന്നാലെ പ്രേക്ഷകരും ഏറെ ആകാംക്ഷയിലാണ്. 

 'ദുല്‍ഖര്‍ തന്നെയായിരുന്നു നായകനായി എന്റെ മനസിലുണ്ടായിരുന്നത്. ഞങ്ങള്‍ വളര്‍ന്നതെല്ലാം ഒരുമിച്ചാണ്. പിന്നെ സിനിമയില്‍ എനിക്ക് ഏറ്റവും അടുത്ത് അറിയാവുന്നതും ദുല്‍ഖറിനെയാണ്. ഞാന്‍ ആദ്യം കഥ ദുല്‍ഖറിനോട് പറഞ്ഞു. ദുല്‍ഖറിന് ഇഷ്ടപ്പെടുകയും ചെയ്യാമെന്ന് പറയുകയും ചെയ്തു. പ്രണയവും പാട്ടുകളും എല്ലാം ഉള്ള ഒരു ഗാങ്ങ്സ്റ്റര്‍ സിനിമയാണ് ഇത്. ഫാമലിക്കും യൂത്തിനും ഒരുപോലെ ഇഷ്ടപ്പെടുന്ന എന്റർടെയ്നർ. `ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അഭിലാഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ജോഷിയുടെ സിനിമകളില്‍ ഏറ്റവും കൂടുതൽ നായകാനായിട്ടുള്ളത് മമ്മൂട്ടിയാണ്. ഇപ്പോള്‍ മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുന്നതിനെ സിനിമാ ലോകവും ഏറെ കൗതുകത്തോടെയാണ് കാണുന്നത്.

ലൂസിഫർ തെലുങ്കിലേക്ക്

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like