ടി ജി യുടെ ഇരുന്നൂറ്റിയമ്പതാമത്തെ ചിത്രം; 'അവകാശികൾ' ട്രെയിലർ പുറത്തുവിട്ടു
- Posted on September 28, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 255 Views
കലാരംഗത്ത് ആറ് പതിറ്റാണ്ട് പിന്നിടുന്ന ടി ജി രവിക്ക് സ്‍നേഹാദരവും ട്രെയിലർ റിലീസിനൊപ്പം തൃശ്ശൂരിൽ വച്ച് നടന്നു
ടി ജി രവി അഭിനയിക്കുന്ന ഇരുന്നൂറ്റിയമ്പതാമത്തെ ചിത്രമാണ് 'അവകാശികള്‍'. എൻ അരുൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കലാരംഗത്ത് ആറ് പതിറ്റാണ്ട് പിന്നിടുന്ന ടി ജി രവിക്ക് സ്‍നേഹാദരവും ട്രെയിലർ റിലീസിനൊപ്പം തൃശ്ശൂരിൽ വച്ച് നടന്നു. അരുണ്‍ തന്നെയാണ് അവകാശികളെന്ന ചിത്രത്തിന്റെ തിരക്കഥയും.
ചടങ്ങ് കേരള റെവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്‍തു. ചടങ്ങിൽ ടി ജി രവി തന്റെ ജീവിതാനുഭവങ്ങളും സിനിമാനുഭവങ്ങളും നർമ്മത്തോടെ പങ്കുവെച്ചു. മൂന്നു തലമുറക്കൊപ്പം അഭിനയിക്കുവാൻ അവസരം ലഭിച്ച തനിക്ക് മഹാനടൻ സത്യനൊപ്പം അഭിനയിക്കുവാൻ സാധിക്കാത്ത ദു:ഖം മാത്രമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
റിയൽവ്യൂ ക്രീയേഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തും. ആസാമിലും കേരളത്തിലുമായി ചിത്രീകരിച്ച അവകാശികൾ വർത്തമാനകാല രാഷ്‍ട്രീയം കേരളത്തിലെയും ആസാമിലെയും ഗ്രാമീണ ജീവിതത്തിലൂടെ അവതരിപ്പിക്കുന്നു.
ഇർഷാദ് അലി , ജയരാജ് വാര്യർ ,എം എ നിഷാദ്, സോഹൻ സീനു ലാൽ, അനൂപ് ചന്ദ്രൻ, ബേസിൽ പാമ, അഞ്‍ജു അരവിന്ദ്, കുക്കു പരമേശ്വരൻ, ജോയ് വാൽക്കണ്ണാടി,ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാമി കലാകാരൻമാരും അഭിനയിക്കുന്നു.