ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇനി മുതൽ അൺലിങ്ക് ചെയ്യാം

അൺലിങ്ക് ചെയ്യാനുള്ള ഓപ്ഷനുമായി മെറ്റ

ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം അകൗണ്ടുകൾ ഇനി മുതൽ അൺലിങ്ക് ചെയ്യാൻ കഴിയും. ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം അകൗണ്ടുകൾ തമ്മിൽ അൺലിങ്ക് ചെയ്യാനുള്ള ഓപ്ഷനും മെറ്റ ലഭ്യമാക്കിയിട്ടുണ്ട്

നിങ്ങളുടെ ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് അക്കൗണ്ടുകൾ അൺലിങ്ക് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള സ്റ്റെപ്പുകൾ പിന്തുടരുക.

ഇതിനായി നിങ്ങളുടെ ഐഒഎസ് അല്ലെങ്കിൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ ഇൻസ്റ്റാഗ്രാം ആപ്പ് തുറന്ന് താഴെ ഇടത് വശത്തുള്ള പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക.

തുടർന്ന് മുകളിൽ വലത് കോണിലുള്ള മെനു ഐക്കണിൽ (ഐഒഎസിൽ മൂന്ന് ലൈനുകൾ അല്ലെങ്കിൽ മൂന്ന് ഡോട്ടുകൾ, ആൻഡ്രോയിഡിൽ മൂന്ന് ഡോട്ടുകൾ) ടാപ്പ് ചെയ്യുക.

തുടർന്ന് സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

അടുത്തതായി ഏറ്റവും താഴെ കാണുന്ന അക്കൌണ്ട് സെന്ററിൽ ടാപ്പ് ചെയ്യുക.

തുടർന്ന് മുകളിൽ നിങ്ങളുടെ പേരിൽ ടാപ്പ് ചെയ്യുക.

ശേഷം അക്കൗണ്ട് ആൻഡ് പ്രൊഫൈൽസ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. തുടർന്ന് നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന അക്കൗണ്ട് സെലക്ട് ചെയ്യുക. റിമൂവ് ഫ്രം അക്കൌണ്ട്സ് സെന്റർ ഓപ്ഷനിൽ ടാപ്പ് ചെയ്യുക. പിന്നാലെ കൺഫിർമേഷൻ മെസേജ് ലഭിക്കും. തുടർന്ന് കണ്ടിന്യൂ ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഏറ്റവും അവസാനമായി റിമൂവ് [അക്കൗണ്ട് നെയിം] ഓപ്ഷനിൽ ടാപ്പ് ചെയ്യുക. തുടർന്ന് നിങ്ങളുടെ അക്കൗണ്ട് അൺലിങ്ക് ചെയ്യപ്പെടും.

നാർസോ 50 സീരീസിലെ മൂന്നാമത്തെ ഫോണാണ് റിയൽമി നാർസോ 50

Author
Sub-Editor

NAYANA VINEETH

No description...

You May Also Like