അങ്കണവാടിയിൽ കഞ്ഞി വച്ചു കഴിച്ച് കിടന്നുറങ്ങുന്ന കള്ളനെ കണ്ടെത്തി, പോലീസിനെ വട്ടം കറക്കിയ കള്ളൻ ഒടുവിൽ പിടിയിൽ
- Posted on October 17, 2022
- News
- By Deepa Shaji Pulpally
- 52 Views
അംഗനവാടികളിൽ കയറി കഞ്ഞിവെച്ചു കുടിക്കുകയും രാത്രി മുഴുവൻ അവിടെ തങ്ങുകയും പിറ്റേന്ന് രാവിലെ എണീറ്റ് പോവും. ഇതാണ് കള്ളൻ്റെ പരിപാടി.

പോലീസിനെ വട്ടം കറക്കിയ അംഗണവാടിയിൽ കയറി കഞ്ഞി വച്ചു കഴിക്കുന്ന കള്ളനെ ഒടുവിൽ കണ്ടെത്തി.മട്ടന്നൂർ മണ്ണൂർ സ്വദേശി വിജേഷ് എന്നയാളാണ് പിടിയിലായത്. സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ അംഗൻവാടിയിൽ കയറി കഞ്ഞി വച്ചു കഴിക്കുകയും മോഷണം നടത്തലുമാണ് കള്ളൻ്റെ പതിവ് രീതി. അംഗനവാടികളിൽ കയറി കഞ്ഞിവെച്ചു കുടിക്കുകയും രാത്രി മുഴുവൻ അവിടെ തങ്ങുകയും പിറ്റേന്ന് രാവിലെ എണീറ്റ് പോവും. ഇതാണ് കള്ളൻ്റെ പരിപാടി.
കഴിഞ്ഞ ദിവസം സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അംഗനവാടിയിൽ കയറുകയും അവിടെ കഞ്ഞി വെച്ചു കുടിച്ചതിന് ശേഷം അവിടെ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. നാലിടങ്ങളിൽ കയറിയിട്ടും കള്ളനെ പിടി കൂടാൻ സാധിക്കാതിരുന്നത് പൊലീസിന് വലിയ തലവേദനയായിരുന്നു. മട്ടന്നൂരിൽ നിന്നാണ് മണ്ണൂർ വിജേഷ് പിടിയിലാകുന്നത്.
താവക്കര വെസ്റ്റ് അങ്കണവാടിയിൽ ഇയാൾ എത്തിയിരുന്നു. അങ്കണവാടിയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയ കള്ളന്‍ സാധനങ്ങള്‍ നശിപ്പിക്കുകയും ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ചെയ്തു.
അതേസമയം സാധനങ്ങള്‍ ഒന്നും മോഷണം പോയിട്ടില്ല. അങ്കണവാടിക്കുള്ളിൽ വച്ച് ഓംലറ്റ് ഉണ്ടാക്കിയും ഇയാള്‍ കഴിച്ചിട്ടുണ്ട്. അങ്കണവാടിയുടെ ജനല്‍ ചില്ല് തകര്‍ക്കുകയും കമ്പികള്‍ വളച്ച് പൊട്ടിക്കുകയും ചെയ്ത നിലയിലാണ്.
“അങ്കണവാടിയുടെ അകത്തേക്ക് കയറുന്ന പടവുകളില്‍ പതിച്ച ടൈലുകള്‍ ചെങ്കല്ല് ഉപയോഗിച്ച് കുത്തിപ്പൊളിച്ചിട്ടിട്ടുമുണ്ടായിരുന്നു. താവക്കര വെസ്റ്റ് അങ്കണവാടിക്ക് നേരേ മൂന്ന് തവണയാണ് കള്ളൻ കയറിയത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 12 നും ഒക്ടോബര്‍ ആറിനും അങ്കണവാടിയില്‍ കള്ളന്‍ കയറിയിരുന്നു.”
“എന്നാല്‍ മൂന്നാം തവണ അങ്കണവാടിക്ക് വലിയ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. മുറിക്ക് അകത്ത് കസേരകള്‍ അട്ടിവച്ച് കയറി സീലിംഗ് പൊളിച്ചിട്ടുണ്ട്.”
“ഫൈബര്‍ ഷീറ്റ് കൊണ്ടുള്ള സീലിങ് പൊളിച്ചാല്‍ അങ്കണവാടി മുറിയില്‍ നിന്ന് പുറത്ത് കടക്കാനാകും. അക്രമം പതിവായതിനാല്‍ അങ്കണവാടിയുടെ മുറികള്‍ കൂടുതല്‍ സുരക്ഷിതമാക്കിയിരുന്നു. ഭക്ഷണ സാധനങ്ങള്‍ ഒരു മുറിയിലേക്ക് മാറ്റി മുറി പൂട്ടുകയും ചെയ്തതായിരുന്നു.”
ഇയാൾ കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ ഹോൾ സെയിൽ ഷോറൂമിൽ കയറി പണവും ഡ്രസ്സും കവർന്ന കേസിലും പ്രതിയാണ്. ടൗൺ പൊലീസാണ് വിജേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.