കോഴിക്കോടിന് അഭിമാനമായി ഒരു ഗിന്നസ് റെക്കോര്ഡ് കൂടി
- Posted on August 02, 2021
- Localnews
- By JAIMOL KURIAKOSE
- 267 Views
498 ഷീറ്റുകളിലായി വരച്ച കാർട്ടൂൺ രണ്ട് റീലുകളിലാക്കിയായിരുന്നു ഗിന്നസ് അധികാരികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്

തത്സമയ ചിത്രരചനക്കായി ദുബായിയിലെത്തി ഗിന്നസ് വേൾഡ് റിക്കാർഡുമായി മടങ്ങിയിരിക്കുകയാണ് കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശിനി എം. റോഷ്ന. ദുബായ് ഗ്ലോബൽ വില്ലേജിന്റെ 25-ാംസീസണോടനുബന്ധിച്ച് ഗ്ലോബൽ വില്ലേജ് അതികൃതർ ഒരുക്കിയ 25 അന്താരാഷ്ട്ര പുരസ്കാരങ്ങൾ എന്ന ഇനങ്ങളിലൊന്ന് കരസ്ഥമാക്കിയാണ് 19കാരിയായ റോഷ്ന ശ്രദ്ധേയമായത്. ഇത്തരമൊരു നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് റോഷ്ന.
ഒരു കൊച്ചുകുട്ടി നമ്മുടെ ലോകരാജ്യങ്ങളുടെ അത്ഭുതങ്ങൾ ആസ്വദിക്കുന്നതാണ് കാർട്ടൂണിന്റെ ഉള്ളടക്കം. എം.ഇ.എസ്. കോളേജിൽ ബിരുദ വിദ്യാർഥിനിയാണ് റോഷ്ന. പല രാജ്യങ്ങളുടെ സംസ്കാരം,കല,ഭക്ഷണം,വസ്ത്രം, ഉത്പനങ്ങൾ തുടങ്ങിയവയാണ് പ്രദർശിപ്പിച്ചത്. നാനൂറ് മീറ്ററിലധികം നീളമുള്ള കാൻവാസിലായിരുന്നു റോഷ്നയുടെ കാർട്ടൂൺ.
498 ഷീറ്റുകളിലായി വരച്ച സൃഷ്ടി രണ്ട് റീലുകളിലാക്കിയായിരുന്നു ഗിന്നസ് അധികാരികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്. റോച്ചാർട്ട് എന്ന യുട്യുബ് ചാനൽ വഴി കാർട്ടൂൺ ക്ലാസുകളും ഒരുക്കാറുണ്ട് റോഷ്ന. കോഴിക്കോട് സ്വദേശിയും കാർട്ടൂണിസ്റ്റുമായ എം. ദിലീഫിന്റെയും സിവിൽ എൻജിനീയർ സുബൈദയുടെയും മകളാണ് റോഷ്ന.