പാഴ്സലായി എത്തിയത് നൂറിലധികം എട്ടുകാലികള്‍

അമേരിക്കയുടേയും മെക്സിക്കോയുടേയും മധ്യഭാഗത്തും തെക്കന്‍ മേഖലകളിലും കാണുന്ന റ്റാരന്‍ടുലാസ് വിഭാഗത്തില്‍പ്പെടുന്നതാണ് എട്ടുകാലികളെന്നാണ് പ്രാഥമിക നിരീക്ഷണം. 

പോളണ്ടിൽ നിന്നും പോസ്റ്റലായി എത്തിയത് ജീവനുള്ള നൂറിലധികം എട്ടുകാലികള്‍. തമിഴ്നാട്ടിലെ ചെന്നൈയിലാണ്  ഈ വിചിത്ര സംഭവം. നൂറിലധികം എട്ടുകാലികളെ കണ്ടെത്തിയത് അരുപുകോട്ടെ സ്വദേശിയായ ഒരാള്‍ക്കെത്തിയ പാഴ്സലിലാണ്. എട്ടുകാലികളെ സില്‍വര്‍ ഫോയിലും പഞ്ഞിയും വച്ച് പൊതിഞ്ഞ ചെറിയ പ്ലാസ്റ്റിക് വയലുകളില്‍ അടച്ചാണ് പാഴ്സൽ അയച്ചിരിക്കുന്നത്.

ഈ എട്ടുകാലികൾ ഏതുവിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് എന്ന് കണ്ടെത്താൻ സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് പരിശോധന നടത്തി.  അമേരിക്കയുടേയും മെക്സിക്കോയുടേയും മധ്യഭാഗത്തും തെക്കന്‍ മേഖലകളിലും കാണുന്ന റ്റാരന്‍ടുലാസ് വിഭാഗത്തില്‍പ്പെടുന്നതാണ് എട്ടുകാലികളെന്നാണ് പ്രാഥമിക നിരീക്ഷണം. സാധാരണ നിലയില്‍ മനുഷ്യരെ ആക്രമിക്കുന്ന ഇനം എട്ടുകാലികളല്ല എന്നും പല്ലികൾ, പാമ്പുകൾ, തവളകൾ, എലികൾ എന്നിവയെ ഇരയാക്കുന്ന ഇനമാണെന്നും നിരീക്ഷിച്ച വിദഗ്ധര്‍ വിശദമാക്കി.

രാജ്യത്തേക്ക് എന്ത് ലക്ഷ്യത്തിലാണ് എട്ടുകാലികളെ  എത്തിച്ചതെന്ന സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. കസ്റ്റംസ് ആക്ട് 1962 വിലെ വിദേശ വ്യാപാരം അനുസരിച്ചാണ് നിലവില്‍ എട്ടുകാലികളെ കണ്ടെടുത്തിട്ടുള്ളത്. ഇതേസമയം ,ഇവയെ തിരിച്ച് പോളണ്ടിലേക്ക് ഡീ പോര്‍ട്ട് ചെയ്യാനാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം.

ഒന്നിലേറെ ഭർത്താക്കന്മാർ സ്ത്രീകള്‍ക്കുമാകാം

Author
Sub-Editor

Sabira Muhammed

No description...

You May Also Like