കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; വിധിയുടെ കൂടുതല്‍ വിവരങ്ങൾ പുറത്ത്

ലൈംഗികാരോപണം അച്ചടക്ക നടപടിക്ക് പിന്നാലെ


കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നലെ കോടതി വെറുതെ വിട്ടു. വിധിയുടെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ സംബന്ധിച്ചാണ് ഉത്തരവിൽ പറയുന്നത്.

13 തവണയും പീഡനം നടന്നത് കോൺവെന്‍റിന്‍റെ ഇരുപതാം നമ്പർ മുറിയിലാണ് എന്നാണ് ആരോപണം. ബിഷപ്പുമായി മൽപ്പിടുത്തമുണ്ടായിട്ട് ആരും കേട്ടില്ലെന്നത് വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. മുറിയ്ക്ക് വെന്റിലേഷൻ ഉണ്ട്, തൊട്ടടുത്ത മുറികളിൽ ആളില്ലായിരുന്നുവെന്ന് പ്രോസിക്യൂഷൻ സ്ഥാപിക്കാനായില്ല. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണത്തിൽ പാളിച്ചയുണ്ടായി എന്നും കോടതി വിമര്‍ശിച്ചു.

കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. പരാതി നൽകിയ കന്യാസ്ത്രീ താമസിച്ചിരുന്ന മുറി സംബന്ധിച്ചും പ്രോസിക്യൂഷൻ മൊഴികൾ പരസ്പര വിരുദ്ധമാണ്.

പരാതിക്കാരിയായ കന്യാസ്ത്രിയുടെ അടക്കം മൊബൈൽ ഫോണും ലാപ് ടോപും പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചിട്ടില്ല. ഇക്കാര്യത്തിൽ പൊലീസിന് വലിയ വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു.

ബിഷപ്പ് ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ ആദ്യ മൊഴികളിൽ എങ്ങും കാണാനില്ല, ഇക്കാര്യം ഡോക്ടറോടും പറഞ്ഞിട്ടില്ല. മൊഴിയെടുത്ത പൊലീസുദ്യോഗസ്ഥരെ വിശ്വസമില്ലത്തത് കൊണ്ടാണ് പറയാതിരുന്നതെന്ന് കന്യാസ്ത്രീയുടെ മൊഴി മുഖവിലയ്ക്ക് എടുക്കാനാകില്ല.

 എന്തുകൊണ്ട് ഇക്കാര്യം പരിശോധിച്ച ഡോക്ടറോട് പറഞ്ഞില്ലെന്നും കോടതി ചോദിച്ചു. കന്യാസ്ത്രീ ചില കാര്യങ്ങൾ മനപൂ‍ർവം മറച്ചുവെച്ചു എന്ന് ഇതിൽ നിന്ന് വ്യക്തമെന്നും ഉത്തരവിൽ പറയുന്നു.

ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി

Author
Sub-Editor

NAYANA VINEETH

No description...

You May Also Like