പാരിസ് ഒളിംപിക്സ്; വനിത ബോക്സിം​ഗിൽ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ക്വാർട്ടറിൽ

നോർവെ താരം സുന്നിവ ഹോഫ്സ്റ്റാഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം ക്വാർട്ടറിലേക്ക് മുന്നേറിയത്. 5-0 എന്ന സ്കോർ നിലയിലായിരുന്നു ലവ്‍ലിനയുടെ വിജയം.

പാരിസ് ഒളിംപിക്സ് വനിത ബോക്സിം​​ഗ് 75 കിലോ ​ഗ്രാം വിഭാ​ഗത്തിൽ ഇന്ത്യയുടെ ലവ്‍ലിന ബോർ​ഗോഹെയ്ൻ ക്വാർട്ടർ ഫൈനലിൽ. നോർവെ താരം സുന്നിവ ഹോഫ്സ്റ്റാഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം ക്വാർട്ടറിലേക്ക് മുന്നേറിയത്. 5-0 എന്ന സ്കോർ നിലയിലായിരുന്നു ലവ്‍ലിനയുടെ വിജയം.

ആദ്യ റൗണ്ടിൽ ആക്രമണ മുന്നേറ്റത്തിനാണ് നോർവേ താരം ശ്രമം നടത്തിയത്. എന്നാൽ പ്രത്യാക്രമണത്തിലൂടെ ലവ്‍ലിന തിരിച്ചുവന്നു. ആദ്യ റൗണ്ടിൽ അഞ്ച് ജഡ്ജുമാരും ഇന്ത്യൻ താരത്തിന് അനുകൂലമായി. 10-9 എന്ന പോയിന്റിൽ 5-0 എന്ന സ്കോറിന് ലവ്‍ലിന ആദ്യ റൗണ്ടിൽ മുന്നിലെത്തി.

രണ്ടാം റൗണ്ടിൽ ഇന്ത്യൻ താരം ആക്രമണ നീക്കങ്ങളിലേക്ക് മാറി. ഇതോടെ പ്രതിരോധം മാത്രമായിരുന്നു ഹോഫ്സ്റ്റാഡിന് മുന്നിലുള്ള മാർ​ഗം. രണ്ടാം റൗണ്ടിലും അഞ്ച് ജഡ്ജുമാരും ലവ്‍ലിനയ്ക്ക് അനുകൂലമായി മാറി. മൂന്നാം റൗണ്ടിൽ നോർവെ താരം തിരിച്ചുവന്നെങ്കിലും 3-2 എന്നായിരുന്നു സ്കോർ നില. അന്തിമ പോയിന്റ് നിലയിൽ ഇന്ത്യൻ താരം 5-0 എന്ന സ്കോറിന് മുന്നിലായിരുന്നു. ഇതോടെ ലവ്‍ലിന വിജയിച്ചതായി പ്രഖ്യാപനം വന്നു.

സ്പോർട്സ് ലേഖിക

Author
Journalist

Arpana S Prasad

No description...

You May Also Like