ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലീഡുമായി ഉമ്മന്‍ചാണ്ടി പിന്നോട്ടേക്ക്.

27,092 വോട്ടുകളുടെ ഭൂരിപക്ഷത്തോട് കൂടിയാണ് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍  ഉമ്മന്‍ ചാണ്ടി വിജയിച്ചത്. 

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലീഡുമായി പിന്നോട്ടേക്ക്. അരനൂറ്റാണ്ടിലേറെയായി ഉമ്മന്‍ചാണ്ടി കൈവെള്ളയില്‍ വച്ചു സൂക്ഷിക്കുന്ന മണ്ഡലമായ പുതുപ്പള്ളിയില്‍ 2805 മാത്രമാണ് അദ്ദേഹത്തിന്റെ ലീഡ്. 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തോട് കൂടിയാണ് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍  ഉമ്മന്‍ ചാണ്ടി വിജയിച്ചത്. സിപിഎമ്മിലെ ജെയ്ക് സി.തോമസ് , ബിജെപി സംസ്ഥാന കമ്മിറ്റിയംഗം എന്‍. ഹരി എന്നിവരാണ് മറ്റ് സ്ഥാനാർത്തികൾ.

Author
Sub-Editor

Sabira Muhammed

No description...

You May Also Like