ഓണം റിലീസ് ; `കുരുതി´ആമസോൺ പ്രൈമിൽ

സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന 'കുരുതി'  ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തും. ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമിലൂടെ ഓണം റിലീസ് ആയാണ് ചിത്രം എത്തുക. ഓഗസ്റ്റ് 11 ആണ് റിലീസ് തീയതി.

മോഹന്‍ലാല്‍ നായകനാവുന്ന പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍' തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നതിന്‍റെ തലേദിവസമാണ് പൃഥ്വിരാജ് ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചത്.

മനു വാര്യര്‍ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുരുതി'. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പൃഥ്വിരാജ് തന്നെയാണ് നിര്‍മ്മാണം. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.

റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‍ലെന്‍, ശ്രിണ്ഡ, സാഗര്‍ സൂര്യ, മാമുക്കോയ എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. പൃഥ്വിരാജിന്‍റെ രണ്ടാമത്തെ ഒടിടി റിലീസ് ആണ് `കുരുതി´. ആമസോണ്‍ പ്രൈമിലൂടെത്തന്നെ എത്തിയ 'കോള്‍ഡ് കേസ് ' ആയിരുന്നു ആദ്യചിത്രം.

ദുൽക്കർ സൽമാൻ-റോഷൻ ആൻഡ്രൂസ് ചിത്രം ‘സല്യൂട്ട്’ ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയായി

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like